വാഷിങ്ടൺ: കാപിറ്റൽ ഹില്ലിലെ കലാപത്തിന് പ്രോത്സാഹനം നൽകിയ ഡോണൾഡ് ട്രംപ് രാജിവെക്കാൻ തയാറായില്ലെങ്കിൽ ഇംപീച്ച് ചെയ്യുമെന്ന് കോൺഗ്രസ് സ്പീക്കർ നാൻസി പെലോസി. ട്രംപ് എത്രയും പെട്ടെന്ന് രാജിവെക്കുകയാണ് വേണ്ടത്.
അതിനു തയാറായില്ലെങ്കിൽ ഇംപീച്ച്മെൻറിനുള്ള ഒരുക്കവുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.
ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിന് മറ്റ് കോൺഗ്രസ് അംഗങ്ങളുടെയും പൂർണ പിന്തുണയുണ്ട്. അമേരിക്കൻ ഭരണഘടനയുടെ 25ാം ഭേദഗതിയിലെ നാലാംവകുപ്പ് പ്രയോഗിച്ച് ഇംപീച്ച് ചെയ്യാനാണ് നീക്കം. യു.എസിെൻറ ചരിത്രത്തിൽ ഇതുവരെ ഈ വകുപ്പ് പ്രയോഗിച്ചിട്ടില്ല.
കാപിറ്റൽ ഹില്ലിൽ നടന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമാണെന്നും ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ച ഒരു പ്രസിഡൻറ് അധികാരത്തിൽ തുടരാൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും കോൺഗ്രസ് അംഗം കൈയലി കഹീലി പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡൻറിനെതിരെ രണ്ടാംതവണയും ഇംപീച്ച്മെൻറ് പ്രമേയം കൊണ്ടുവരുന്നത്. അധികാര ദുർവിനിയോഗം ആരോപിച്ച് 2019ൽ ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയെങ്കിലും സെനറ്റ് തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.