Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാജിവെച്ചില്ലെങ്കിൽ...

രാജിവെച്ചില്ലെങ്കിൽ ട്രംപിനെ ഇംപീച്ച്​ ചെയ്യും –സ്​പീക്കർ

text_fields
bookmark_border
രാജിവെച്ചില്ലെങ്കിൽ ട്രംപിനെ ഇംപീച്ച്​ ചെയ്യും –സ്​പീക്കർ
cancel

വാഷിങ്​ടൺ: കാപിറ്റൽ ഹില്ലിലെ കലാപ​ത്തിന്​ പ്രോത്സാഹനം നൽകിയ ഡോണൾഡ്​ ട്രംപ്​ രാജിവെക്കാൻ തയാറായില്ലെങ്കിൽ ഇംപീച്ച്​​ ചെയ്യുമെന്ന്​ കോൺഗ്രസ്​ സ്​പീക്കർ നാൻസി പെലോസി. ട്രംപ്​ എത്രയും പെ​ട്ടെന്ന്​ രാജിവെക്കുകയാണ്​ വേണ്ടത്​.

അതിനു തയാറായില്ലെങ്കിൽ ഇംപീച്ച്​മെൻറിനുള്ള ഒരുക്കവുമായി മുന്നോട്ട്​ പോകുമെന്നും അവർ വ്യക്​തമാക്കി.

ട്രംപിനെ ഇംപീച്ച്​ ചെയ്യുന്നതിന്​ മറ്റ്​ കോൺഗ്രസ്​ അംഗങ്ങളുടെയും പൂർണ പിന്തുണയുണ്ട്​. അമേരിക്കൻ ഭരണഘടനയുടെ 25ാം ഭേദഗതിയിലെ നാലാംവകുപ്പ്​ പ്രയോഗിച്ച് ഇംപീച്ച്​ ചെയ്യാനാണ്​ നീക്കം. യു.എസി​െൻറ ചരി​ത്രത്തിൽ ഇതുവരെ ഈ വകുപ്പ്​ പ്രയോഗിച്ചിട്ടില്ല.

കാപിറ്റൽ ഹില്ലിൽ നടന്നത്​ ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമാണെന്നും ജനങ്ങളെ കലാപ​ത്തിനു പ്രേരിപ്പിച്ച ഒരു പ്രസിഡൻറ്​ അധികാരത്തിൽ തുടരാൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും കോൺഗ്രസ്​ അംഗം കൈയലി കഹീലി പറഞ്ഞു. അമേരിക്കയുടെ ചരി​ത്രത്തിൽ ആദ്യമായാണ്​ ഒരു പ്രസിഡൻറിനെതിരെ രണ്ടാംതവണയും ഇംപീച്ച്​മെൻറ്​ പ്രമേയം കൊണ്ടുവരുന്നത്​. അധികാര ദുർവിനിയോഗം ആരോപിച്ച്​ 2019ൽ ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയെങ്കിലും ​ സെനറ്റ്​ തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trumpnancy pelosi
News Summary - House Will Move To Impeach Trump If He Doesn't Resign "Immediately": Nancy Pelosi
Next Story