റഷ്യൻ അധിനിവേശത്തിനിടെ 8,000 പേർ മരിയുപോളിൽ കൊല്ലപ്പെട്ടതായി ഹ്യൂമൻ റൈറ്റ്സ് വാച്ച്


ജനീവ: റഷ്യയും ഉക്രെയ്‌നും തമ്മിൽ സംഘർഷം അതിരൂക്ഷമായ 2022 മാർച്ചിനും മെയ് മാസത്തിനും ഇടയിൽ യുക്രയ്ൻ നഗരമായ മരിയുപോളിൽ റഷ്യൻ അധിനിവേശത്തെതുടർന്ന് 8,000 പേർ കൊല്ലപ്പെട്ടതായി ന്യൂയോർക്ക് ആസ്ഥാനമായ മനുഷ്യാവകാശ സംഘടന ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്.

ഏകദേശം മൂന്ന് മാസത്തോളം നീണ്ട റഷ്യൻ അധിനിവേശത്തിനിടെ മരിച്ചവരെ റോഡരികിൽ വരെ സംസ്‌കരിക്കാൻ തദ്ദേശവാസികൾ നിർബന്ധിതരായെന്നും റിപ്പോർട്ട് പറയുന്നു. പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്നും എന്നാൽ ഇപ്പോൾ റഷ്യൻ നിയന്ത്രണത്തിലുള്ള മരിയുപോൾ നഗരത്തിലേക്കുള്ള പ്രവേശനം സാധ്യമാകാതെ കൃത്യമായ സംഖ്യ നൽകാൻ കഴിയില്ലെന്നും യുക്രെയ്ൻ പറഞ്ഞു.

എന്നാൽ റിപ്പോർട്ടിലെ കണക്കുകൾ റഷ്യ ശക്തമായി നിഷേധിച്ചു. ചില ശവക്കുഴികളിൽ ഒന്നിലധികം മൃതദേഹങ്ങൾ ഉണ്ടെന്ന് അറിയാമെന്നും ചില സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്നും കണക്കാക്കിയതിനേക്കാൾ സംഖ്യ ഗണ്യമായി ഉയർന്നേക്കാമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു. 224 പേജുള്ള റിപ്പോർട്ടിൽ കുടിയിറക്കപ്പെട്ട മരിയുപോളിലെ താമസക്കാരുമായി നടത്തിയ 240 അഭിമുഖങ്ങളും ഉൾക്കൊള്ളുന്നു. ആശുപത്രികൾ, സൂപ്പർമാർക്കറ്റ്, സാധാരണക്കാർക്ക് അഭയം നൽകിയിരുന്ന തിയേറ്റർ എന്നിവയിൽ ഉൾപ്പെടെ നടത്തിയ ആക്രമണങ്ങൾ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

.

Tags:    
News Summary - Human Rights Watch says 8,000 killed in Mariupol during Russian occupation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.