ഹംഗറി പ്രധാനമന്ത്രി യുക്രെയ്നിൽ

ബുഡാപെസ്റ്റ്: ആറുമാസം നീളുന്ന യൂറോപ്യൻ യൂനിയൻ പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ആദ്യമായി യുക്രെയ്ൻ സന്ദർശിച്ച് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബൻ. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി ചർച്ച നടത്തുകയാണ് സന്ദർശന ലക്ഷ്യം. 2022 ഫെബ്രുവരിയിൽ റഷ്യ -യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഓർബൻ യുക്രെയ്നിലെത്തുന്നത്.

റഷ്യ -യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ കഴിയുമോയെന്ന കാര്യത്തിൽ ചില യൂറോപ്യൻ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സത്യസന്ധമായി ഇടപെടുമെന്നാണ് ഹംഗറിയുടെ നിലപാട്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഏറ്റവും അടുത്ത യൂറോപ്യൻ സഖ്യകക്ഷിയായാണ് ഓർബൻ അറിയപ്പെടുന്നത്. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ തകർക്കുകയും യൂറോപ്യൻ യൂനിയന്റെ നിരവധി സുപ്രധാന തീരുമാനങ്ങൾ തടയുകയും ചെയ്തതായും ഓർബനെതിരെ ആരോപണമുണ്ട്.

Tags:    
News Summary - Hungary’s Orban urges Russia-Ukraine ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.