ചുഴലിക്കാറ്റ്; ഫ്ലോറിഡയിലെ 24 ലക്ഷം വീട് ഇരുട്ടിൽ

ഫ്ലോറിഡ: അമേരിക്കയിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റും വെള്ളപ്പൊക്കവും 24 ലക്ഷം വീടുകൾ ഇരുട്ടിലാക്കി. ഫ്ലോറിഡയിലാണ് കാറ്റ് കനത്ത നാശം വിതച്ചത്.

കഴിഞ്ഞ ദിവസം ക്യൂബയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റ് അമേരിക്കൻ ഭാഗത്തേക്ക് നീങ്ങി. ചൊവ്വാഴ്ചയാണ് ക്യൂബയുടെ പടിഞ്ഞാറൻ തീരത്ത് ഇയാൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഫ്ലോറിഡയിൽ രക്ഷാപ്രവർത്തനത്തിന് 7,000 നാഷനൽ ഗാർഡ് സൈനികരെ വിന്യസിച്ചു.

ഫ്ലോറിഡയിലെ ജാക്സൺവില്ല അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാനവും റദ്ദാക്കി. ജോർജിയ, നോർത്ത് കരോലൈന, സൗത്ത് കരോലൈന, ഫ്ലോറിഡ, വിർജിനിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    
News Summary - Hurricane; 24 lakh homes in Florida are in the dark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.