യുദ്ധത്തിനിടെ സഹായം ആവശ്യപ്പെട്ടെങ്കിലും ഇസ്രായേൽ കൈയൊഴിഞ്ഞു -വെളിപ്പെടുത്തി യുക്രെയ്ൻ പ്രസിഡന്റ്

കിയവ്: റഷ്യയുടെ ആക്രമണം തടയാൻ ഇസ്രായേൽ ആയുധം നൽകാൻ തയാറാവാത്തതിൽ മനംനൊന്ത് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. റഷ്യയുടെ വ്യോമാക്രമണം തടയാൻ മിസൈൽ പ്രതിരോധ സിസ്റ്റമാണ് യുക്രെയ്ൻ ആവശ്യപ്പെട്ടത്. ​

ഫെബ്രുവരിയിൽ ആക്രമണം തുടങ്ങിയ സമയത്തായിരുന്നു അത്. ഗസ്സയിൽ നിന്നുള്ള റോക്കറ്റുകളെ ഇസ്രായേൽ പ്രതിരോധിക്കുന്ന ഇരുമ്പ് കവചിത ഡോം സിസ്റ്റമാണ് യുക്രെയ്ൻ ആവശ്യപ്പെട്ടത്.

''ഇസ്രായേലിന് എന്താണ് പറ്റിയതെന്ന് എനിക്കറിയില്ല. സത്യം പറയുകയാണ് അവർ സഹായിക്കാൻ തയാറായില്ല എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി''-എന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. ഫ്രഞ്ച് റിപ്പോർട്ടറുമായി നടത്തിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുക്രെയ്ന് പരമാവധി സഹായം നൽകിയെന്നു പറഞ്ഞാണ് ഇസ്രായേൽ കൈയൊഴിഞ്ഞത്.

Tags:    
News Summary - I Am In Shock says Zelensky On Israel's Failure To Give Ukraine Weapons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.