അടിക്കടിയുണ്ടായ ഭൂചലനങ്ങളെ തുടർന്ന് ഐസ്‍ലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറൻ ഐസ്‍ലൻഡിലെ റെയ്ക്ജാൻസ് ഉപദ്വീപിലാണ് ഭൂചലനമുണ്ടായത്. യ ഗ്രിൻഡാവിക് നഗരത്തിന് തൊട്ടടുത്താണ് ആദ്യം രണ്ട് ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. ഗ്രീൻലൻഡിനും യൂറോപ്പിനും ഇടയ്ക്കാണ് ഐസ്‍ലൻഡ് സ്ഥിതി ചെയ്യുന്നത്. തുടർച്ചയായ പ്രകമ്പനങ്ങൾ അഗ്നിപർവത സ്ഫോടനത്തിന് കാരണമാകുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഏതാണ്ട് 4000 പേരാണ് ഇവിടെ താമസിക്കുന്നത്. ശക്തമായ ചലനത്തെ തുടർന്ന് ആളുകൾ പുറത്തേക്കിറങ്ങി ഓടാൻ തുടങ്ങി. ഒക്ടോബർ അവസാനം മുതൽ ഇവിടെ 24000 ചെറു പ്രകമ്പനങ്ങളാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം അർധരാത്രി മാത്രം 800 ഭൂചലനങ്ങൾ രേഖപ്പെടുത്തി.
വലിയ ഭൂചലനമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികളും തയാറാക്കിയിട്ടുണ്ട്. ഭൂചലനത്തെത്തുടർന്ന് ഗ്രിൻഡാവിക്കിലേക്ക് വടക്ക്-തെക്ക് വഴിയുള്ള റോഡ് പൊലീസ് അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.