റെയ്ക്ജാവിക്: യൂറോപ്യൻ രാജ്യമായ ഐസ്ലാൻഡിൽ അഗ്നിപർവത സ്ഫോടനസാധ്യതയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറൻ നഗരമായ ഗ്രിൻഡാവികിൽനിന്ന് രാത്രിതന്നെ ആയിരങ്ങളെ ഒഴിപ്പിച്ചു. ഈ ഭാഗത്തേക്കുള്ള റോഡുകൾ പൊലീസ് അടച്ചിട്ടുണ്ട്. അടുത്ത ഏതാനും ദിവസത്തേക്ക് ജാഗ്രതാനിർദേശമുണ്ട്.
ഒക്ടോബർ മുതൽ 20000ത്തിലധികം അപകടമുണ്ടാകാത്ത ചെറുഭൂചലനമാണ് രാജ്യത്തുണ്ടായത്. 14 മണിക്കൂറിനിടെ 800ലധികം ഭൂചലനമുണ്ടായി. ആഴ്ചകൾക്കിടയിൽ ആയിരക്കണക്കിന് അപകടമുണ്ടാകാത്ത ചെറുഭൂചലനമാണ് രാജ്യത്തുണ്ടായത്.
ഭൂമിക്കടിയിൽ ഏകദേശം അഞ്ചുകിലോമീറ്റർ ആഴത്തിൽ മാഗ്മ അടിഞ്ഞുകൂടിയതായി ഐസ്ലാൻഡിക് മെറ്ററോളജിക്കൽ ഓഫിസ് റിപ്പോർട്ട് ചെയ്തു. ഇത് ഉപരിതലത്തിലേക്ക് നീങ്ങി അഗ്നിപർവത സ്ഫോടനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗ്രിൻഡാവിക്, ദക്ഷിണ ഐസ്ലാൻഡ് എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.