വാഷിങ്ടൺ: ഡെമോക്രാറ്റ് അംഗം ഇലാൻ ഉമർ രണ്ടാം തവണയും യു.എസ് ജനപ്രതിനിധി സഭയിലേക്ക്. അമേരിക്കയിലെ രാഷ്ട്രീയ യാഥാസ്ഥിതികത്വത്തെയും പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ പോലെ കടുത്ത വലതുപക്ഷ യാഥാസ്ഥിതികരെയും ചൊടിപ്പിച്ച ശബ്ദമാണ് ഇലാൻ ഉമറിേൻറത്.
മിനിസോട്ടയിലെ ഫിഫ്ത്ത് ഡിസ്ട്രിക്റ്റിൽനിന്ന് 2018ലാണ് ആദ്യം ഇലാൻ ജനപ്രതിനിധി സഭയിലെത്തുന്നത്. ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ സൊമാലി -അമേരിക്കൻ വംശജ കൂടിയാണ് ഇവർ. ആദ്യഘട്ടത്തിൽ ജനപ്രതിനിധി സഭയിലെത്തിയേപ്പാൾ മുതൽ നിലപാടുകളുടെ പേരിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മിനിസോട്ടയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ലാസി ജോൺസന് ഇലാൻ ഒമറിെൻറ ഭൂരിപക്ഷത്തിൽ ചെറു ചലനം പോലും സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നാണ് വോട്ടിങ് ശതമാനം സൂചിപ്പിക്കുന്നത്. തുടർച്ചയായ രണ്ടാംഘട്ടത്തിലെ തെൻറ വിജയം മിനിസോട്ടയിൽ ചരിത്രം സൃഷ്ടിച്ചുവെന്നും വാഷിങ്ടണിലെ രാഷ്ട്രീയം മാറ്റിമറിച്ചുവെന്നും ഇലാൻ ഉമർ പ്രതികരിച്ചു.
ജനപ്രതിനിധി സഭയിൽ തട്ടമിടുന്നതിന് 181 വർഷം ഉണ്ടായിരുന്ന വിലക്ക് മറികടന്നാണ് ഇലാൻ ഉമർ ഇസ്ലാമിക വേഷത്തിൽ ഒൗദ്യോഗിക പദവി ഏറ്റെടുത്തത്. ഖുർആനിൽതൊട്ട് സത്യപ്രതിജ്ഞ ചെയ്തതായിരുന്നു മറ്റൊരു ചരിത്രം. അമേരിക്കയിലെ ഇസ്രയേൽ അനുകൂലികൾക്കെതിരെയായിരുന്നു ഇലാൻ ഉമറിെൻറ രൂക്ഷ വാക്കുകൾ. പ്രസിഡൻറ് ഡോണൾഡ് ട്രംപിനെയും രാഷ്ട്രീയ നിലപാടുകെളയും ട്വിറ്ററിലൂടെയും അല്ലാതെയും നിരന്തരം ആക്രമിച്ചിരുന്നു.
ഇലാൻ ഒമർ തെരഞ്ഞെടുക്കെപ്പട്ട മിനിസോട്ട അേമരിക്കൻ കറുത്ത വംശജനായ ജോർജ് ഫ്ലോയിഡിെൻറ കൊലപാതകത്തെ തുടർന്ന് രാഷ്ട്രീയ പ്രധാനത്തോടെയാണ് ലോകം മുഴുവൻ േനാക്കിയിരുന്നത്. സ്ത്രീ വോട്ടർമാർക്കിടയിലും വെള്ളക്കാരല്ലാത്ത വോട്ടർമാർക്കിടയിലും ഡെമോക്രാറ്റിക്കുകൾ സ്വാധീനം ചെലുത്തിയതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.