കൊളംബോ: പാകിസ്താനിൽ മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ശ്രീലങ്കക്ക് ഉറപ്പു നൽകി.
സംഭവത്തിൽ 113 പേർ അറസ്റ്റിലായെന്നും കുറ്റവാളികൾക്കെതിരെ ഒരു ദയയും ഉണ്ടാവില്ലെന്നും, ശ്രീലങ്കൻ പ്രസിഡൻറ് ഗോടബയ രാജപക്സയെ ഫോണിൽ വിളിച്ച് ഇംറാൻ ഖാൻ അറിയിച്ചു. ശ്രീലങ്കൻ പ്രസിഡൻറിെൻറ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
സിയാൽകോട്ടിലെ വസ്ത്രനിർമാണ ശാലയിൽ വർഷങ്ങളായി മാനേജറായി സേവനമനുഷ്ഠിച്ചിരുന്ന പ്രിയാനന്ദ കുമരയാണ് വെള്ളിയാഴ്ച തെഹ്രീകെ ലബ്ബെയ്ക് പാകിസ്താൻ (ടി.എൽ.പി) പാർട്ടി പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഖുർആൻ വരികളെഴുതിയ പോസ്റ്റർ നശിപ്പിച്ചെന്നാ രോപിച്ചായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.