ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഭൂമിയിലെ ഏറ്റവും വലിയ നുണയനാണെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ്. പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് മേധാവി രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ തകർത്തെന്നും അദ്ദേഹം ആരോപിച്ചു.
ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഇംറാൻ ഖാനാണ് ഭൂമിയിലെ ഏറ്റവും വലിയ നുണയനെന്ന് നിഷേധിക്കാനാവാത്ത സത്യമാണെന്ന് സൈഫർ ഓഡിയോ ചോർച്ചയെ ഉദ്ധരിച്ച് ഷഹ്ബാസ് ശരീഫ് പറഞ്ഞു. ഏപ്രിലിൽ ഇംറാൻ ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നിറക്കാൻ കേന്ദ്ര ബിന്ദുവായി പ്രവർത്തിച്ചത് സൈഫർ വിഷയമാണെന്ന് പി.ടി.ഐ ആരോപിച്ചിരുന്നു.
"ഞാനിത് പറയുന്നത് ആഹ്ലാദത്തോടെയല്ല മറിച്ച് നാണക്കേടോടെയും ആശങ്കയോടെയുമാണ്. വ്യക്തിപരമായ താൽപ്പര്യത്തിനുവേണ്ടി പറഞ്ഞ നുണകൾ എന്റെ രാജ്യത്തിന്റെ പ്രതിച്ഛായ തകർത്തു. അദ്ദേഹത്തിന്റെ നയങ്ങൾ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ നാശത്തിലേക്ക് തള്ളിവിട്ടു"- അഭിമുഖത്തിൽ ശരീഫ് പറഞ്ഞു. ഏപ്രിലിൽ അവിശ്വാസ വോട്ടിലൂടെ പുറത്താക്കിയതിന് ശേഷം ഇംറാൻ ഖാൻ വോട്ടർമാരെ ധ്രുവീകരിക്കാൻ സമൂഹത്തിലേക്ക് വിഷം കുത്തിവച്ചെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.