ഇസ്ലാമാബാദ്: ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് മുൻ പാക് പ്രധാനമന്ത്രിയും തഹ്‍രീകെ ഇൻസാഫ് ചെയർമാനുമായ ഇമ്രാൻ ഖാനെ അറ്റോക്ക് ജയിലിൽ നിന്ന് റാവൽപിണ്ടിയിലെ അതീവ സുരക്ഷയുള്ള അഡിയാല ജയിലിലേക്ക് മാറ്റിയതായി ഇമ്രാൻ ഖാന്റെ അഭിഭാഷകൻ പറഞ്ഞു.
എന്നാൽ അഡിയാല ജയിൽ അധികൃതർ അഭിഭാഷകന്റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു. 70കാരനായ ഖാന്റെ സമ്പന്നമായ കുടുംബ പശ്ചാത്തലം കണക്കിലെടുത്ത്,എ-ക്ലാസ് സൗകര്യമുള്ള അഡിയാല ജയിലിലേക്ക് മാറ്റണമെന്ന് കഴിഞ്ഞമാസം പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
തിങ്കളാഴ്ച നടന്ന വാദത്തിനിടെ, മുൻ പ്രധാനമന്ത്രിയെ അഡിയാല ജയിലിലേക്ക് മാറ്റാൻ ചീഫ് ജസ്റ്റിസ് ആമർ ഫാറൂഖ് ഉത്തരവിട്ടിരുന്നു. തോഷഖാന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഓഗസ്റ്റ് അഞ്ചു മുതൽ അദ്ദേഹം ജയിലിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.