(Representative Image)

2023ൽ യു.എസ് വിതരണം ചെയ്തത് 14 ലക്ഷം ഇന്ത്യൻ വിസകൾ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും എ​ക്കാ​ല​ത്തെ​യും ഇ​ഷ്ട​കേ​ന്ദ്ര​മാ​യ യു.​എ​സി​ലേ​ക്ക് 2023ൽ ​ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി വി​ത​ര​ണം ചെ​യ്ത​ത് 14 ല​ക്ഷം വി​സ​ക​ളെ​ന്ന് ക​ണ​ക്കു​ക​ൾ.

ലോ​ക​ത്ത് യു.​എ​സ് വി​സ അ​പേ​ക്ഷ​ക​രി​ൽ ഓ​രോ പ​ത്തി​ലും ഒ​രാ​ൾ നി​ല​വി​ൽ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നും യു.​എ​സ് ​എം​ബ​സി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. 2022നെ ​​അ​പേ​ക്ഷി​ച്ച് 60 ശ​ത​മാ​ന​മാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം വി​സ അ​പേ​ക്ഷ​ക​രു​ടെ വ​ർ​ധ​ന. സ​ന്ദ​ർ​ശ​ക വി​സ​ക​ൾ (ബി1/​ബി2) ഏ​ഴു ല​ക്ഷ​ത്തി​ലേ​റെ​യാ​ണ്. തൊ​ഴി​ൽ വി​സ​ക​ൾ 3,80,000 വ​രും. 1,40,000 വി​ദ്യാ​ർ​ഥി വി​സ​ക​ളും ന​ൽ​കി.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ത്യ​യി​ൽ​നി​ന്നെ​ന്ന റെ​ക്കോ​ഡും ഇ​ത് സൃ​ഷ്ടി​ച്ചു. മും​ബൈ, ന്യൂ​ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ർ​ഥി വി​സ​ക​ൾ ​പ്ര​ധാ​ന​മാ​യും കൈ​കാ​ര്യം​ചെ​യ്യു​ന്ന​ത്. യു.​എ​സി​ൽ നി​ല​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ത്യ​ക്കാ​രാ​ണ്.

Tags:    
News Summary - In 2023 US issued 14 lakh Indian visas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.