ബെയ്ജിങ്: തകർന്നുവീണ ചൈനീസ് വിമാനത്തിന്റെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് 132 യാത്രക്കാരുമായി പറക്കുകയായിരുന്ന എം.യു 5735 വിമാനം മലയോരത്ത് തകർന്നുവീണത്.
വിമാനത്തിന്റെ 36,000ത്തിലധികം ഭാഗങ്ങളാണ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സ് പരിശോധിച്ചാൽ മാത്രമെ അപകടത്തിന്റെ കാരണം വ്യക്തമാകൂ എന്ന് സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സുരക്ഷ മേധാവി സു താവോ പറഞ്ഞു. കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും ശ്രമം തുടരുകയാണ്.
രണ്ട് ബ്ലാക്ക് ബോക്സുകൾ കണ്ടെത്തിയിട്ടുണ്ട്. 15,000 പേരാണ് തിരച്ചിൽ ദൗത്യം നടത്തുന്നത്. 28 വർഷത്തിനിടെ ചൈനയിലുണ്ടാകുന്ന ഏറ്റവും വലിയ വിമാനദുരന്തമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.