വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ചൈനക്കെതിരെ നടപടിയുമായി വീണ്ടും ഡോണൾഡ് ട്രംപ്. ഷവോമി ഉൾപ്പെടെ ഒമ്പതു കമ്പനികൾക്കാണ് ഉപരോധം ഏർപ്പെടുത്തിയത്.
സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ, എണ്ണഭീമനായ സി.എൻ.ഒ.സി.സി എന്നിവയെയാണ് പുതുതായി കരിമ്പട്ടികയിൽപെടുത്തിയത്. വിമാനനിർമാണ കമ്പനി കോമാകും ഇതിൽപെടും. ദക്ഷിണ ചൈന കടലിൽ ചൈനീസ് സൈനികർക്ക് സഹായം നൽകുന്നുവെന്നാണ് ഇവർക്കെതിരായ ആരോപണം. ഈ കമ്പനികളിൽ നിക്ഷേപം നടത്തുന്നതിനും വിലക്കുണ്ട്. കരിമ്പട്ടികയിൽപെട്ടതോടെ കമ്പനികളിൽനിന്ന് ഈ വർഷം തന്നെ നിക്ഷേപം പിൻവലിക്കാൻ യു.എസ് കമ്പനികൾ നിർബന്ധിതമാകും.
നടപടിക്കെതിരെ ചൈനീസ് കമ്പനികൾ പ്രതികരിച്ചിട്ടില്ല. വ്യോമയാന മേഖലയിലെ കമ്പനി സ്കൈറിസൺ, മറ്റു മേഖലകളിലുള്ള അഡ്വാൻസ്ഡ് ഫാബ്രിക്കേഷൻ എക്യുപ്മെൻറ് ഇൻക്, ലൂകോങ് ടെക്നോളജി കോർപ്, ബെയ്ജിങ് സോൻഗുവാൻകുൻ ഡെവലപ്മെൻറ് ഇൻവെസ്റ്റ്മെൻറ് സെൻറർ, ഗോവിൻ, ഗ്രാൻഡ് ചൈന എയർ കമ്പനി, േഗ്ലാബൽ ടോൺ കമ്യൂണിക്കേഷൻ ടെക്നോളജി, ചൈന നാഷനൽ ഏവിയേഷൻ ഹോൾഡിങ് തുടങ്ങി പുതുതായി കരിമ്പട്ടികയിൽപെടുത്തിയവയുടെ പട്ടിക നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.