ജയ്ശങ്കർ-ബ്ലിങ്കൺ കൂടിക്കാഴ്ചയിൽ കാനഡ ചർച്ചയായില്ലെന്ന് യു.എസ്

വാഷിങ്ടൺ: ഖലിസ്താനി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് ഉടലെടുത്ത ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി കഴിഞ്ഞയാഴ്ച നടന്ന വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്ന് യു.എസ്.

ജയശങ്കറും ബ്ലിങ്കണും തമ്മിൽ കഴിഞ്ഞയാഴ്ച ന്യൂയോർക്കിലാണ് കൂടിക്കാഴ്ച നടത്തിയത്. യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ആസ്ട്രേലിയൻ ​വിദേശകാര്യമന്ത്രി പെന്നി വോങ്ങും ജപ്പാൻ വിദേശകാര്യമന്ത്രി യോകോ കാമികാവയും കൂടിക്കാഴ്ചയിൽ പ​ങ്കെടുത്തിരുന്നു. ക്വാഡ് യോഗത്തിന്റെ ഭാഗമായാണ് മൂവരും കൂടിക്കാഴ്ച നടത്തിയത്.

അതൊരു ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നില്ല. നിരവധി രാജ്യങ്ങൾ യോഗത്തിൽ പ​​ങ്കെടുത്തിരുന്നു. ഇന്ത്യയുമായി കാനഡ പ്രശ്നം ചർച്ച ചെയ്തിരുന്നു. കാനഡ നടത്തുന്ന അന്വേഷണങ്ങളോട് സഹകരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.

ഇക്കാര്യത്തിൽ യു.എസ് നിലപാട് വ്യക്തമാണ്. ഇത് ഒരിക്കൽ ഞങ്ങൾ ഉയർത്തിയതാണ്. ഇന്ത്യയുടെ മുമ്പാകെ വിഷയം ഉന്നയിക്കുകയും ചെയ്തു. കാനഡ നടത്തുന്ന അന്വേഷണങ്ങളോട് സഹകരിക്കണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മില്ലർ കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ഖലിസ്താൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നായിരുന്നു ട്രൂഡോയുടെ ആരോപണം. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളൽ വീണിരുന്നു. 

Tags:    
News Summary - India, Canada row didn’t come up in Jaishankar’s meeting with Blinken: US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.