ന്യൂയോർക്ക് : ഉത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ഇക്കാര്യം പറഞ്ഞത്.
"ഈ വിക്ഷേപണങ്ങൾ സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങളുടെ ലംഘനമാണ്. മേഖലയുടെ സമാധാനത്തെയും സുരക്ഷയെയും ഇത് ബാധിക്കുന്നു.
ആണവ, മിസൈൽ സാങ്കേതികവിദ്യകളുടെ വ്യാപനം ആശങ്കാജനകമാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സമാധാനത്തിനും സുരക്ഷാപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നതായും രുചിര പറഞ്ഞു.
വിക്ഷേപണത്തെ ശക്തമായി ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് യു.എൻ.സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. പ്രകോപനപരമായ നടപടികളിൽ നിന്ന് ഉത്തരകൊറിയ ഉടൻ പിന്മാറാനും സുരക്ഷാ കൗൺസിലുമായി ബന്ധപ്പെട്ട ഉടമ്പടികൾ പാലിക്കാനും ആവശ്യപ്പെട്ടു. കൊറിയൻ ഉപദ്വീപിൽ ആണവ നിരായുധീകരണം ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾക്കും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.