ന്യൂഡൽഹി: ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തെ അഞ്ചാമത് വൻശക്തി രാജ്യമായി മാറിയെന്ന് ആഫ്രിക്കൻ യൂനിയൻ അധ്യക്ഷനും കൊമോറോസ് പ്രസിഡന്‍റുമായ അസാലി അസൗമാനി. ആഫ്രിക്കയിൽ ഇന്ത്യക്ക് മതിയായ സ്ഥാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്തെത്തിയ രാഷ്ട്രമാണ് ഇന്ത്യ. ചൈനയേക്കാൾ മുന്നിലാണ്. ജി20 കൂട്ടായ്മയിലേക്ക് ആഫ്രിക്കൻ യൂനിയനെയും ഉൾപ്പെടുത്തിയത് വൈകാരികമായ നിമിഷമാണ് നൽകിയതെന്നും അസാലി അസൗമാനി പറഞ്ഞു.
ആഫ്രിക്കൻ യൂനിയനെ ജി20യിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ചയുണ്ടാകുമെന്നും അതിനുശേഷം തീരുമാനമെടുക്കുമെന്നുമാണ് ഞാൻ കരുതിയത്. എന്നാൽ, ഉച്ചകോടിയുടെ തുടക്കത്തിൽ തന്നെ ആഫ്രിക്കൻ യൂനിയനെ ജി20 സ്ഥിരാംഗമായി പ്രഖ്യാപിക്കുകയായിരുന്നു. അത് ഏറെ വൈകാരികമായ നിമിഷമായി. എനിക്ക് കരച്ചിൽ വരിക പോലും ചെയ്തു -അസാലി അസൗമാനി പറഞ്ഞു.
55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കന്‍ യൂനിയന് ഇന്നലെ ജി20 സ്ഥിരാംഗത്വം നൽകുകയായിരുന്നു. ജി20 കൂട്ടായ്‌മയില്‍ ഇതുവരെ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമായിരുന്നു അംഗങ്ങള്‍. ആഫ്രിക്കന്‍ യൂനിയന്‍കൂടി വരുന്നതോടെ കൂട്ടായ്‌മയുടെ പേര് ജി21 എന്നാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.