കാഠ്മണ്ഡു: 16ാമത് ഇന്ത്യ, നേപ്പാൾ സംയുക്ത സൈനികാഭ്യാസവും പരിശീലനവും വെള്ളിയാഴ്ച നേപ്പാൾ ലുംബിനി പ്രവിശ്യയിലെ സൽജ്ഹന്തിൽ ആരംഭിച്ചു. സൂര്യകിരൺ എന്ന് പേരിട്ട പരിശീലനത്തിനായി ഇന്ത്യൻ സൈനികർ ബുധനാഴ്ച സ്ഥലത്തെത്തി. ദുരന്തനിവാരണം, തീവ്രവാദ വിരുദ്ധ പോരാട്ടം എന്നിവയിലൂന്നിയാണ് പരിശീലനം.
പ്രതിരോധ രംഗത്ത് കരുത്തുപകരുന്നതിനൊപ്പം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും സഹായിക്കുന്ന ക്യാമ്പ് ഡിസംബർ 29ന് സമാപിക്കും. ഇരുരാജ്യങ്ങളും 1850 കിലോമീറ്റർ അതിർത്തി പങ്കിടുന്നു. രണ്ട് രാജ്യങ്ങളുടെയും 334 സൈനികർ വീതമാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ സംഘത്തെ കേണൽ ഹിമാൻഷു ബഹുഗുണയും നേപ്പാൾ സൈന്യത്തെ ഭീമകുമാർ വാഗ്ലെയും നയിക്കുന്നു. ഓരോ വർഷവും ഇന്ത്യയിലും നേപ്പാളിലും മാറിമാറിയാണ് 'സൂര്യകിരൺ' സൈനിക പരിശീലനം നടത്തുന്നത്. കഴിഞ്ഞ വർഷം ഉത്തരഖണ്ഡിലെ പിത്തോരഗഢ് വേദിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.