റഷ്യൻ ചർച്ചക്കിടെ കശ്മീർ വിഷയം ഉന്നയിച്ചു; യു.എന്നിൽ പാകിസ്താന് മറുപടി നൽകി ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിൽ കശ്മീർ വിഷയം ഉന്നയിച്ചതിന് പാകിസ്താന് ശക്തമായ ഭാഷയിൽ മറുപടി നൽകി ഇന്ത്യ. റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ടുള്ള വിശദീകരണത്തിലാണ്, പാക് നയതന്ത്രജ്ഞൻ മുനീർ അക്രം കശ്മീർ വിഷയം അവതരിപ്പിച്ചത്. സമാന സാഹചര്യങ്ങളാണ് രണ്ടിടത്തും നടക്കുന്നതെന്നാണ് മുനീർ അക്രം പറഞ്ഞത്.

ഇതിനെതിരെ ശക്തമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകി. ഈ വേദി ദുരുപയോഗം ചെയ്യാനും തന്റെ രാജ്യത്തിനെതിരെ നിസ്സാരവും അർഥശൂന്യവുമായ പരാമർശങ്ങൾ നടത്താനുമാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. ജമ്മു കശ്മീരിന്റെ മുഴുവൻ പ്രദേശവും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. നമ്മുടെ പൗരന്മാർക്ക് ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശമുണ്ട്. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പാകിസ്താനോട് ഞങ്ങൾ അഭ്യർഥിക്കുകയാണ് -കാംബോജ് കൂട്ടിച്ചേർത്തു.

അതേസമയം, യുക്രെയ്നിൽ സംഘർഷം രൂക്ഷമാകുന്നതിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ശത്രുത അവസാനിപ്പിക്കണമെന്നും സമാധാനത്തിന്‍റെ പാതയിലേക്ക് പെട്ടെന്നു തന്നെ മടങ്ങിയെത്തണമെന്നും കാംബോജ് പറഞ്ഞു.

Tags:    
News Summary - India slams Pak's ‘pointless’ remarks on Kashmir at UNGA vote on Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.