ഗിനിയയിൽ ബന്ദികളാക്കിയ നാവികർക്ക് ഇന്ത്യൻ എംബസി വെള്ളവും ഭക്ഷണവും എത്തിച്ചു നൽകി. ഇന്ത്യൻ എംബസിക്ക് കപ്പൽ ജീവനക്കാർ നന്ദി അറിയിച്ചു. ബന്ദികളാക്കി 11 മണിക്കൂറിന് ശേഷമാണ് ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ ഇന്ത്യക്ക് സാധിച്ചത്. നാവികരുടെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളകളും 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കസ്റ്റിഡിയിലുള്ളത്. മോചനദ്രവ്യമായി ആവശ്യപ്പെട്ട ഇരുപത് ലക്ഷം ഡോളര്‍ കപ്പൽ കമ്പനി നൽകിയിട്ടും ഗിനിയ ഇതുവരെ ജീവനക്കാരെ മോചിപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.