വാഷിങ്ടൺ: ലോകത്തുടനീളം വേറിട്ട മുദ്ര നൽകിയവരാണ് ഇന്ത്യൻ പ്രവാസി സമൂഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയകക്ഷി സൗഹൃദം സുദൃഢമാക്കുന്നതിെൻറ ഭാഗമായി യു.എസിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ വംശജർ നൽകിയ വരവേൽപിലാണ് പ്രതികരണം. വിമാനത്താവളത്തിലും പിന്നീട് ഹോട്ടലിലും പ്രവാസികൾ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
ആവേശകരമായ സ്വീകരണത്തിന് നന്ദി പറയുന്നതായും പ്രവാസി സമൂഹമാണ് രാജ്യത്തിെൻറ കരുത്തെന്നും പിന്നീട് മോദി പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ വംശജരായ സി.ഇ.ഒമാർക്കൊപ്പമുള്ള ചിത്രങ്ങളും പിന്നീട് ട്വീറ്റ് ചെയ്തു. ഇത്തവണ യു.എസ് സന്ദർശനത്തിലെ അജണ്ടകളിലൊന്നാണ് ഇന്ത്യൻ വംശജരുമായുള്ള കൂടിക്കാഴ്ച.
കോവിഡ് സാഹചര്യം ഇപ്പോഴും രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വലിയ പൊതു പരിപാടികൾ നടന്നേക്കില്ല. അമേരിക്കൻ ജനസംഖ്യയുടെ 1.2 ശതമാനമുള്ള ഇന്ത്യൻ വംശജർ രാഷ്ട്രീയത്തിലുൾപ്പെടെ നിർണായക സാന്നിധ്യമാണ്. 2014ൽ ആദ്യമായി അധികാരമേറിയ ശേഷം ഏഴാം തവണയാണ് മോദി യു.എസ് സന്ദർശനം നടത്തുന്നത്. യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, വൈസ് പ്രസിഡൻറ് കമല ഹാരിസ് എന്നിവർക്കു പുറമെ ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസ്, ജപ്പാൻ പ്രധാനമന്ത്രി യോഷിദെ സുഗ എന്നിവരെയും കാണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.