86 ഇന്ത്യൻ പൗരന്മാർ 2023ൽ വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: 2023ൽ വിവിധ രാജ്യങ്ങളിലായി 86 ഇന്ത്യൻ പൗരന്മാർ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. ലോക്‌സഭ എം.പി സന്ദീപ് പതക്കിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യക്കാർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് യു.എസിലാണ്. 2021ൽ ആക്രമണത്തിനിരയായ ഇന്ത്യക്കാരുടെ എണ്ണം 29 ആയിരുന്നു. ഇത് 2022ൽ 57 ആയും 2023ൽ 86 ആയും വർധിച്ചു. 2023ൽ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത 86 ഇന്ത്യൻ പൗരന്മാരിൽ യു.എസിൽ 12 പേർ മരിച്ചു. കാനഡ, യു.കെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഇത് 10 വീതമാണ്.

‘വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഇന്ത്യൻ ഗവൺമെന്റിന്റെ മുൻഗണനകളിൽ ഒന്നാണ്. തങ്ങളുടെ എംബസികൾ ജാഗരൂകരായിരിക്കുകയും അനിഷ്ട സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. അത്തരം സംഭവങ്ങൾ ആതിഥേയ രാജ്യത്തെ ബന്ധപ്പെട്ട അധികാരികൾ ഉടനടി ഏറ്റെടുക്കും. കേസുകൾ ശരിയായി അന്വേഷിക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്നും സഹമന്ത്രി കീർത്തി വർധൻ സിങ് മറുപടിയിൽ പറഞ്ഞു.

ബന്ധപ്പെട്ട രാജ്യങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളിലും ഉചിതമായ നിലയിൽ ഉയർന്ന തലങ്ങളിൽ ഉൾപ്പെടെ ഈ വിഷയങ്ങൾ ഉന്നയിക്കപ്പെടുന്നു.

ഇന്ത്യൻ പൗരന്മാർക്ക് സാധ്യമായ എല്ലാ കോൺസുലാർ സഹായവും നൽകുന്നതിന് ഹെൽപ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെന്നും സിങ് മറുപടിയിൽ പറഞ്ഞു. 2,16,219 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായും സർക്കാർ പാർലമെന്റിനെ അറിയിച്ചു. 2022ൽ ഇത് 2,25,620 ആയിരുന്നു.

Tags:    
News Summary - 86 Indian nationals attacked or killed abroad in 2023: Ministry of External Affairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.