യു.എസിൽ പാർക് ചെയ്ത കാറിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു

വാഷിങ്ടൺ: യു.എസിൽ പാർക് ചെയ്ത എസ്.യു.വി കാറിലിരുന്ന ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു. ശനിയാഴ്ച വൈകീട്ട് 3.46ന് ന്യൂയോർക് നഗരത്തിൽ വെച്ചാണ് സത്നം സിങ്(31) വെടിയേറ്റു മരിച്ചത്. മേരിലാൻഡിൽ ദിവസങ്ങൾക്കു മുമ്പ് സമാന രീതിയിൽ മറ്റൊരു ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചിരുന്നു. സൗത് ഒസോൺ പാർക്കിങ് ഏരിയയിൽ കാറിൽ ഇരിക്കുകയായിരുന്ന നിലയിലാണ് സത്നം സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്.

സത്നം സിങ്ങിന്റെ കഴുത്തിനും തലക്കുമാണ് വെടിയേറ്റതെന്ന് ന്യൂയോർക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാറിൽ കയറിയ ഉടൻ സിങ്ങിനെ ലക്ഷ്യമിട്ട് ആക്രമി വെടിയുതിർക്കുകയായിരുന്നു.

ആക്രമി കാറിലാണ് എത്തിയതെന്നും കൃത്യം നടത്തിയശേഷം പെട്ടെന്ന് സ്ഥലം വിട്ടെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അയൽവാസിയുടെ വീട്ടിലെ സുരക്ഷ കാമറികളിൽ വെടിവെപ്പിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് ന്യൂയോർക് പൊലീസ് പരിശോധിച്ചുവരികയാണ്. സുഹൃത്തിൽ നിന്നാണ് സിങ് കാറ് വാങ്ങിയത്. സിങ്ങിനെയാണോ അതോ കാറിന്റെ ഉടമയെയാണോ ആക്രമി ലക്ഷ്യമിട്ടതെന്നും പൊലീസ് പരിശോധിക്കുകയാണ്.  

Tags:    
News Summary - Indian Origin Man Shot Dead While Sitting In Parked Car In US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.