കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഇന്തോനേഷ്യ

ജക്കാര്‍ത്ത: തെക്കു-കിഴക്കന്‍ ഏഷ്യയില്‍ കോവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ദ്വീപുസമൂഹമായ ഇന്തോനേഷ്യ പ്രധാന കരപ്രദേശമായ ജാവയിലും ബാലിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. 21 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇന്തോനേഷ്യയില്‍ ആകെ കോവിഡ് ബാധിച്ചത്.

മേയ് 14ന് 2633 കേസുകളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇതിന് പിന്നാലെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. ജൂണ്‍ 30ന് 21,807 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 29ന് 20,567 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായി ദിവസങ്ങളില്‍ ഇരുപതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികള്‍.

രണ്ട് ആഴ്ച ലോക്ഡൗണ്‍ തുടരാനാണ് തീരുമാനം. പ്രതിദിന രോഗികളുടെ എണ്ണം 10,000ന് താഴെയെത്തിക്കുകയാണ് ലക്ഷ്യം.

യഥാര്‍ഥ രോഗികളുടെ എണ്ണം കണക്കുകളേക്കാള്‍ കൂടുതലായിരിക്കുമെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തലസ്ഥാനമായ ജക്കാര്‍ത്തക്ക് പുറത്ത് കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

58,000 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 400ന് മുകളിലാണ് പ്രതിദിന മരണം.

Tags:    
News Summary - Indonesia announces lockdown in Java and Bali as cases surge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.