ട്രംപ്​ മാപ്പർഹിക്കുന്നില്ലെന്ന്​ ഇറാൻ നേതാവ്​ ആയത്തുല്ല അലിഖാംനഈ

തെഹ്​റാൻ: ഇറാൻ സൈനിക മേധാവി ജനറൽ ഖ്വാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ വധിച്ച മുൻ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ മാപ്പർഹിക്കുന്നില്ലെന്ന്​ ഇറാൻ പരമോന്നത നേതാവ്​ ആയത്തുല്ല അലിഖാംനഈ. ''തിരിച്ചടി അനിവാര്യം. സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടയാളോട്​ തീർച്ചയായും പകരം വീട്ടണം. ഏതു നിമിഷവും അതു പ്രതീക്ഷിക്കാം''-ഖാംനഈ സന്ദേശത്തിൽ വ്യക്തമാക്കി. യു.എസ്​ പ്രസിഡൻറ്​ സ്​ഥാനമൊഴിഞ്ഞ ട്രംപ്​ ​​ബുധനാഴ്​ച ഫ്ലോറിഡയിലേക്ക്​ മടങ്ങിയിരുന്നു.

നേരത്തേ സുലൈമാനി കൊല്ലപ്പെട്ടതി​െൻറ ഒന്നാംവാർഷികവേളയിലും അദ്ദേഹത്തി​െൻറ ഘാതകരെ ലോകത്തി​െൻറ ഏതുകോണിലൊളിച്ചാലും പിടികൂടുമെന്ന്​ ജുഡീഷ്യറി മേധാവി ഇബ്രാഹിം റെയ്​സി മുന്നറിയിപ്പു നൽകിയിരുന്നു.

Tags:    
News Summary - iran against trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.