ടെഹ്റാൻ: ലോക വൻശക്തികൾ വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ 2015ൽ ഒപ്പുവെക്കുകയും പാതിവഴിയിൽ എല്ലാം അവസാനിപ്പിച്ച് ട്രംപ് പടിയിറങ്ങിപ്പോകുകയും ചെയ്ത ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ വീണ്ടും ഉച്ചകോടി. ചൈന, ഫ്രാൻസ്, ജർമനി, റഷ്യ, യു.കെ എന്നിവയും ഇറാനും തമ്മിലാണ് ചൊവ്വാഴ്ച ഉന്നത തല ചർച്ച. യു.എസും പങ്കാളിയാകുമെങ്കിലും ഇറാനൊപ്പം ചർച്ചക്കുണ്ടാകില്ല. ഇനി യു.എസുമായി നേരിട്ടോ അല്ലാതെയോ ചർച്ചക്കില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2018ലാണ് ആണവ കരാറിൽനിന്ന് ട്രംപിന്‍റെ യു.എസ് പിൻവാങ്ങിയത്. തൊട്ടുപിറകെ ആണവ സമ്പുഷ്ടീകരണം വർധിപ്പിച്ച് ഇറാനും പ്രതികാര നടപടികൾ തുടങ്ങി. യു.എസ് ഉപരോധം കടുപ്പിക്കുകയും െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.