തെഹ്റാൻ: ഇറാനിൽ കഴിഞ്ഞയാഴ്ച 91 പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് 35 പേരെ അറസ്റ്റ് ചെയ്തു. സ്ഫോടനം നടത്തിയ രണ്ട് ചാവേറുകളിൽ ഒരാളെ തിരിച്ചറിഞ്ഞതായി ഇറാൻ രഹസ്യാന്വേഷണ വകുപ്പ് വ്യക്തമാക്കി.
താജികിസ്താൻ പൗരനായ ഇയാൾ ഡിസംബർ 19നാണ് അനധികൃതമായി രാജ്യത്തെത്തിയത്. രണ്ടാമന്റെ വിവരം പിന്നീട് അറിയിക്കാമെന്ന് അധികൃതർ പറഞ്ഞു. കൊല്ലപ്പെട്ട മുതിർന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് ജനുവരി നാലിന് കെർമാൻ നഗരത്തിൽ സ്ഫോടനമുണ്ടായത്. ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
സ്ഫോടനത്തിന്റെ ഉത്തരവാദികൾക്കെതിരെ പ്രതികാരമുണ്ടാകുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.