മു​ഹ​മ്മ​ദ് മ​ഹ്ദി ക​റ​മി,

സ​യ്യി​ദ് മു​ഹ​മ്മ​ദ് ഹു​സൈ​നി

ര​ണ്ട് പ്ര​ക്ഷോ​ഭ​ക​രെ കൂ​ടി ഇ​റാ​ൻ തൂ​ക്കി​ലേ​റ്റി

തെ​ഹ്റാ​ൻ: പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​നി​ൽ ര​ണ്ടു​പേ​രെ കൂ​ടി തൂ​ക്കി​ലേ​റ്റി. മു​ഹ​മ്മ​ദ് മ​ഹ്ദി ക​റ​മി, സ​യ്യി​ദ് മു​ഹ​മ്മ​ദ് ഹു​സൈ​നി എ​ന്നി​വ​രെ​യാ​ണ് ശ​നി​യാ​ഴ്ച തൂ​ക്കി​ക്കൊ​ന്ന​ത്. ര​ണ്ടു​പേ​രു​ടെ വ​ധ​ശി​ക്ഷ ഡി​സം​ബ​റി​ൽ ന​ട​പ്പാ​ക്കി​യി​രു​ന്നു.

വ​സ്ത്ര​ധാ​ര​ണ മ​ര്യാ​ദ പാ​ലി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ധാ​ർ​മി​ക പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ഹ്സ അ​മീ​നി​യെ​ന്ന കു​ർ​ദ് യു​വ​തി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ​പൊ​ട്ടി​പ്പു​റ​പ്പെ​ട്ട പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 പേ​ർ​ക്കാ​ണ് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. നാ​ലു​പേ​രു​ടേ​ത് ന​ട​പ്പാ​ക്കി, സു​പ്രീം കോ​ട​തി ശി​ക്ഷ ശ​രി​വെ​ച്ച ര​ണ്ടു​പേ​രു​ടേത് വൈകാതെ നടപ്പാക്കും.

ആ​റു​പേ​രു​ടെ കേ​സി​ൽ പു​ന​ർ​വി​ചാ​ര​ണ ന​ട​ത്തും. ര​ണ്ടു​പേ​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കാ​ൻ ഇ​നി​യും അ​വ​സ​ര​മു​ണ്ട്. സെ​പ്റ്റം​ബ​റി​ൽ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധം ഇ​നി​യും അ​ട​ങ്ങി​യി​ട്ടി​ല്ല. പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ 14000ത്തി​ലേ​റെ പേ​ർ അ​റ​സ്റ്റി​ലാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

Tags:    
News Summary - Iran hangs two more protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.