തെഹ്റാൻ: ജൂൺ 18ന് നടക്കുന്ന ഇറാൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏഴു സ്ഥാനാർഥികൾക്ക് അനുമതി. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇൗക്ക് കീഴിലുള്ള 12 അംഗ ഭരണഘടന സമിതി ഗാർഡിയൻ കൗൺസിലാണ് 585 അപേക്ഷകരിൽ നിന്ന് ഏഴു പേർക്ക് അനുമതി നൽകിയത്.
ഇറാൻ ജൂഡീഷ്യറി തലവൻ ഇബ്രാഹിം റഈസി, എക്സ്പെഡിയൻസി കൗൺസൽ സെക്രട്ടറി മുഹ്സിൻ റെസാഇ, നേരത്തേ ആണവ ചർച്ച മധ്യസ്ഥനായിരുന്ന സഈദി ജലീലി, ഡെപ്യുട്ടി പാർലമെൻറ് സ്പീക്കർ ആമിർ ഹുസൈൻ ഗസിസാദെ ഹാശിമി, മുൻ വൈസ് പ്രസിഡൻറ് മുഹ്സിൻ മെഹറലിസാദെ, സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുന്നാസർ ഹമ്മാദി, നിയമനിർമാണ സഭാംഗം അലിറസ സകാനി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇബ്രാഹിം റഈസി ഒഴികെ മത്സരത്തിന് യോഗ്യത നേടിയവരിലാരും പ്രമുഖരല്ല. അദ്ദേഹം പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.