ദുബൈ: യുറേനിയം സമ്പുഷ്ടീകരിക്കുന്നതിെൻറ തോത് 20 ശതമാനമായി ഉയർത്താനൊരുങ്ങി ഇറാൻ. ഇറാനിൽ ആണവ പരിശോധനകൾ നടത്തുന്ന അന്താരാഷ്ട്ര പരിശോധകരാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ആണവകരാറുകളെച്ചൊല്ലി പടിഞ്ഞാറൻ രാജ്യങ്ങളിൽ സമ്മർദം വർധിക്കുന്ന കാലത്ത് ഇറാെൻറ നീക്കം നിർണായകമാകുമെന്ന് പരിശോധകർ പറയുന്നു. വാർത്ത പുറത്തായതിനെ തുടർന്ന് ഇറാൻ പരിശോധകരെ വിവരം ധരിപ്പിച്ചിരുന്നതായി അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി അറിയിച്ചു.
2018ൽ ഇറാനുമായുള്ള ആണവ കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു. അന്ന് പിന്മാറാൻ തീരുമാനമെടുത്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇറാെൻറ പുതിയ നീക്കം.
ഫോർഡോ ആണവ നിലയത്തിൽ 20 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരണം നടത്താനാണ് ഇറാൻ തീരുമാനം എന്നാണറിയുന്നത്. ഒരു വർഷം മുമ്പ് ഇറാൻ സൈനിക ജനറലിനെ ഇറാഖിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ അമേരിക്ക വധിച്ചിരുന്നു.
ഇതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തിെൻറ പാർലമെൻറ് അടുത്തിടെ പാസാക്കിയ നിയമത്തിന് അനുസൃതമായി ഇറാനിലെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ സമ്പന്നമായ യുറേനിയം ഉൽപാദിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് ഇറാൻ ഏജൻസി അറിയിച്ചു. ആണവകരാർ വീണ്ടും നടപ്പാക്കാൻ തയാറാണെന്നറിയിച്ച നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന് ഇറാെൻറ പുതിയ നീക്കം വെല്ലുവിളി ഉയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.