തെഹ്റാൻ: രണ്ടുവർഷമായി ഇറാൻ ജയിലിൽ കഴിയുന്ന സ്വീഡിഷ് പൗരനായ യൂറോപ്യൻ യൂനിയൻ നയതന്ത്ര പ്രതിനിധിയെ വിട്ടയച്ച് ഇറാൻ. സ്വീഡനിൽ ജീവപര്യന്തം വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഹാമിദ് നൂരിയെ വിട്ടയക്കുന്നതിന് പകരമാണ് ജൊഹാൻ ഫ്ലോഡറസിന്റെയും ഒപ്പം ഇറാൻ- സ്വീഡിഷ് പൗരൻ സഈദ് അസീസിയുടെയും മോചനമെന്ന് സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സൻ അറിയിച്ചു.
ചാരപ്പണിയടക്കം ചുമത്തിയാണ് ഇറാൻ ജൊഹാനെ ജയിലിലടച്ചിരുന്നത്. അഞ്ചുവർഷ ജയിലാണ് കോടതി വിധിച്ചിരുന്നത്. ഇതിനെതിരെ നൽകിയ അപ്പീൽ കോടതി തള്ളിയിരുന്നു.
ഇറാനിൽ ആയിരങ്ങളുടെ വധത്തിന് കാരണക്കാരനായ ഡെപ്യൂട്ടി പ്രോസിക്യൂട്ടർ എന്ന നിലക്കാണ് ഹാമിദ് നൂരി സ്വീഡനിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.