രക്ഷാപ്രവർത്തകർ അപകട മേഖലയിൽ

ഇറാൻ പ്രസിഡന്‍റിനായി തിരച്ചിൽ തുടരുന്നു; കാലാവസ്ഥ കനത്ത തിരിച്ചടി

തെഹ്റാൻ: അ​സ​ർ​ബൈ​ജാ​ൻ അ​തി​ർ​ത്തി​യി​ൽ ഹെലികോപ്ടർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് കാണാതായ ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സിക്കും സംഘത്തിനുമായി രക്ഷാപ്രവർത്തനം തുടരുന്നു. ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലാ​ഹി​യാ​ൻ, ഇ​റാ​ന്റെ ഭാ​ഗ​മാ​യ കി​ഴ​ക്ക​ൻ അ​സ​ർ​ബൈ​ജാ​ൻ പ്ര​വി​ശ്യ​യു​ടെ ഗ​വ​ർ​ണ​ർ എ​ന്നി​വ​രും അപകടത്തിൽപെട്ട ഹെലികോപ്ടറിലുണ്ട്. രക്ഷാപ്രവർത്തനത്തിന് തുർക്കിയയുടെയും റഷ്യയുടെയും വിദഗ്ധ സംഘങ്ങൾ രംഗത്തിറങ്ങിയിട്ടുണ്ട്. അതേസമയം, ദു​ർ​ഘ​ട​മാ​യ മ​ല​മ്പ്ര​ദേ​ശവും മേഖലയിലെ കനത്ത മൂടൽമഞ്ഞും മഴയുമുള്ള കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് കനത്ത തിരിച്ചടിയാണ്. 

 

അതിനിടെ, തുർക്കിയ അയച്ച നിരീക്ഷണ ഡ്രോൺ അപകടം നടന്നുവെന്ന് കരുതുന്ന മേഖലയിൽ ചൂട് കൂടിയ ഒരു സ്ഥലം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഇത് ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തെ തുടർന്നുള്ള ചൂടാണെന്നാണ് കരുതുന്നത്. ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഈ മേഖലയിലേക്ക് രക്ഷാപ്രവർത്തകരുടെ സംഘത്തെ അയച്ചിട്ടുണ്ട്.

​ഇ​റാ​ൻ- അ​സ​ർ​ബൈ​ജാ​ൻ സം​യു​ക്ത സം​രം​ഭ​മാ​യ ഖി​സ് ഖ​ലാ​സി അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം ത​ബ്രീ​സി​ലേ​ക്ക് പു​റ​പ്പെ​ട്ട ഹെ​ലി​കോ​പ്ട​റാ​ണ് ​തെ​ഹ്റാ​നി​ൽ​നി​ന്ന് 600 കി​ലോ​മീ​റ്റ​ർ അ​​ക​ലെ ജു​ൽ​ഫ​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യ​ത്. മൂ​ന്ന് ഹെ​ലി​കോ​പ്ട​റു​ക​ളി​ലാ​യാ​ണ് റ​ഈ​സി​യും സം​ഘ​വും പു​റ​പ്പെ​ട്ട​ത്. അ​റാ​സ് ന​ദി​ക്ക് കു​റു​കെ​യു​ള്ള അ​ണ​ക്കെ​ട്ട് അ​സ​ർ​ബൈ​ജാ​ൻ പ്ര​സി​ഡ​ന്റ് ഇ​ൽ​ഹാം അ​ലി​യേ​വി​നൊ​പ്പം ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. തി​രി​ച്ചു​പോ​രും വ​ഴി​യി​ൽ ക​ന​ത്ത മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും കാ​ര​ണം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​ടി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​റാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ഹ്മ​ദ് വാ​ഹി​ദി പ​റ​ഞ്ഞു. 20 അം​ഗ സം​ഘ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ എ​ല്ലാ​വ​രു​ടെ​യും ര​ക്ഷ​ക്കാ​യി പ്രാ​ർ​ഥി​ക്കാ​ൻ അ​ധി​കൃ​ത​ർ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​റ്റു ര​ണ്ട് ഹെ​ലി​കോ​പ്ട​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.

 

ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ അ​ടു​ത്തി​ടെ​യാ​യി ബ​ന്ധം അ​ത്ര ഊ​ഷ്മ​ള​മ​​ല്ലാ​തി​രു​ന്നി​ട്ടും അ​റാ​സ് ന​ദി​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ അ​ണ​ക്കെ​ട്ടാ​ണി​ത്. 450 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പു​ഴ​യാ​ണ് അ​റാ​സ്. ക​ഴി​ഞ്ഞ വ​ർ​ഷം തെ​ഹ്റാ​നി​ലെ അ​സ​ർ​ബൈ​ജാ​ൻ എം​ബ​സി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് ബ​ന്ധ​ങ്ങ​ളി​ൽ വി​ള്ള​ൽ വീ​ഴ്ത്തി​യി​രു​ന്നു. ഇ​സ്രാ​യേ​ലു​മാ​യി അ​സ​ർ​ബൈ​ജാ​ൻ സൂ​ക്ഷി​ക്കു​ന്ന ബ​ന്ധ​വും ഇ​റാ​നെ പ്ര​കോ​പി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് അ​തി​ർ​ത്തി​യി​ൽ ഹെ​​ലി​കോ​പ്ട​ർ ത​ക​ർ​ന്നു​വീ​ഴു​ന്ന​ത്. ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് അ​ലി ഖാം​ന​ഈ​യു​ടെ പി​ൻ​ഗാ​മി​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന 63കാ​ര​ൻ അ​മേ​രി​ക്ക ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തി​യ ഇ​റാ​ൻ നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

2021ലാ​ണ് റ​ഈ​സി പ്ര​സി​ഡ​ന്റ് പ​ദ​വി​യേ​റു​ന്ന​ത്. യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​നി​ടെ റ​ഷ്യ​ക്ക് ആ​യു​ധ​ങ്ങ​ള​ട​ക്കം ന​ൽ​കി ഇ​റാ​ൻ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​ത് യൂ​റോ​പ്പി​നെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. 

Tags:    
News Summary - Iran Residents helicopter crash live news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.