തെഹ്റാൻ: ഇറാൻ ൈസന്യം അബദ്ധവശാൽ വീഴ്ത്തിയ യുക്രൈൻ യാത്രാവിമാനത്തിെൻറ ബ്ലാക്ക്ബോക്സ് പരിശോധനക്കായി ഫ്രാൻസിലെത്തിച്ചു. ഇറാൻ വ്യോമയാന, നീതിന്യായ ഉദ്യോഗസ്ഥരും ബ്ലാക്ക് ബോക്സിനൊപ്പം ഫ്രാൻസിലെത്തിയിട്ടുണ്ട്.
ബോയിങ് 737-800 യാത്ര വിമാനം മിസൈലെന്ന് െതറ്റിദ്ധരിച്ചാണ് ഇറാൻ സൈന്യം വീഴ്ത്തിയത്. അപകടത്തിൽ 176 പേരാണ് കൊല്ലപ്പെട്ടത്. ഇറാൻ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയതിന് പകരമായി ഇറാൻ ഇറാഖിലെ യു.എസ് താവളങ്ങൾ ആക്രമിച്ചിരുന്നു. അമേരിക്കയുടെ ആക്രമണമാണെന്ന് തെറ്റിദ്ധരിച്ചാണ് വിമാനം വീഴ്ത്തിയത്. തിങ്കളാഴ്ചയാണ് ബ്ലാക്ക് ബോക്സ് പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.