തെഹ്റാൻ: അമേരിക്കയുമായുള്ള ബന്ധം കൂടുതൽ മോശമാകുന്നതിനിടെ ഇറാൻ രണ്ട് പുതിയ മിസൈലുകൾ കൂടി വികസിപ്പിച്ചു. 1400 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം വരെ തകർക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലും 1000 കിലോമീറ്റർ ശേഷിയുള്ള ക്രൂയിസ് മിസൈലുമാണ് ദേശീയ പ്രതിരോധ വ്യവസായ ദിനത്തിൽ ഇറാൻ പ്രദർശിപ്പിച്ചത്. ബഗ്ദാദ് വിമാനത്താവളത്തിന് പുറത്ത് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയുടെയും ഇറാഖി പൗരസേന നേതാവ് അബൂ മഹ്ദി അൽ മുഹന്ദിസിെൻറയും പേരുകളാണ് മിസൈലുകൾക്ക് നൽകിയത്.
പുതിയ മിസൈലുകൾ തങ്ങളുടെ പ്രതിരോധത്തെ സംബന്ധിച്ച് സുപ്രധാനമാണെന്നും ക്രൂയിസ് മിസൈലിെൻറ ശേഷി 300 കിലോമീറ്ററിൽ നിന്ന് 1000 കിലോമീറ്ററിലേക്ക് രണ്ടു വർഷത്തിനുള്ളിൽ വർധിപ്പിക്കാൻ കഴിഞ്ഞത് മികച്ച േനട്ടമാണെന്നും പ്രസിഡൻറ് ഹസൻ റൂഹാനി പറഞ്ഞു.
ആളില്ലാ വിമാനങ്ങൾക്കായി നാലാം തലമുറ ടർബോ എൻജിനും വികസിപ്പിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച ഇരട്ട സീറ്റ് യുദ്ധ വിമാനമായ 'കോവ്സാറി'നായി തദ്ദേശീയമായി എൻജിൻ നിർമിക്കുന്ന പ്രവർത്തനങ്ങളും വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.