ഗാസ മുനമ്പിലെ ഉപരോധത്തിന് അയവുവരുത്തി ഇസ്രായേൽ സർക്കാർ

ജറുസലം: ഗാസ മുനമ്പിലെ ഉപരോധത്തിന് അയവുവരുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകി ഇസ്രായേൽ സർക്കാർ. മുനമ്പിലെ പുനർനിർമാണത്തിന് ആവശ്യമായ സാധന, സാമഗ്രികൾ എത്തിക്കുന്നതിന് അനുമതി നൽകിയത് പിന്നാലെയാണ് ഉപരോധം ലഘൂകരിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മേയിലെ കടന്നാക്രമണത്തിൽ ഇസ്രായേൽ തകർത്ത ഗാസയുടെ പുനർനിർമാണത്തിനാണ് സാധന സാമഗ്രികൾ എത്തിക്കുന്നത്.

കൂടാതെ, മത്സ്യബന്ധനം വിപുലീകരിക്കാനും കെരം-ഷാലോം റോഡ് തുറക്കാനുമുള്ള തീരുമാനത്തിനും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. മേഖലയിലേക്ക് ജലവിതരണം വർധിപ്പിക്കാനും ഗാസയിൽ നിന്നുള്ള കച്ചവടക്കാർക്ക് ഇസ്രായേലിൽ പ്രവേശിക്കാനും ബെനറ്റ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

2007ലെ ഫലസ്തീൻ തെരഞ്ഞെടുപ്പിൽ ഹമാസ് ഭരണം പിടിച്ചതിന് പിന്നാലെയാണ് ഗാസ മുനമ്പിൽ ഇസ്രായേലും ഈജിപ്തും ഉപരോധം ഏർപ്പെടുത്തിയത്. മുനമ്പിലേക്കും പുറത്തേക്കും ജനങ്ങളുടെയും ചരക്കുകളുടെയും സഞ്ചാരം വിലക്കിയത് ഗാസയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തു. കഴിഞ്ഞ മേയിൽ നടന്ന കടന്നാക്രമണത്തിന് പിന്നാലെ ഇസ്രായേൽ ഗാസക്ക് മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Israel approves steps to ease Gaza Strip blockade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.