ലബനാനിൽ സൈനിക കേ​ന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ

ബെ​യ്റൂ​ത്: യു.​എ​സി​ന്റെ​യും ഫ്രാ​ൻ​സി​ന്റെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ്രാ​ബ​ല്യ​ത്തി​ലാ​യ ല​ബ​നാ​ൻ വെ​ടി​നി​ർ​ത്ത​ൽ തു​ട​ർ​ച്ച​യാ​യി ലം​ഘി​ച്ച് ഇ​സ്രാ​യേ​ൽ. കി​ഴ​ക്ക​ൻ ല​ബ​നാ​നി​ലെ ഹെ​ർ​മ​ൽ പ്ര​വി​ശ്യ​യി​ലെ ഹൗ​ശു​ൽ സ​യ്യി​ദ് അ​ലി പ്ര​ദേ​ശ​ത്ത് സൈ​നി​ക ക്യാ​മ്പി​ലെ ബു​ൾ​ഡോ​സ​റി​നു​മേ​ൽ ഇ​സ്രാ​യേ​ൽ ബോം​ബി​ട്ടു. ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

അതിർത്തിയിൽനിന്ന് 12 കിലോമീറ്റർ അകലെ നബാത്തിയയിൽ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. തെ​ക്ക​ൻ ല​ബ​നാ​നി​ലെ മ​ർ​ജാ​യൂ​നി​ൽ ന​ട​ത്തി​യ മ​റ്റൊ​രു ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത​ട​ക്കം ഒ​രാ​ഴ്ച​ക്കി​ടെ 52 ത​വ​ണ ഇ​സ്രാ​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. തെ​ക്ക​ൻ ല​ബ​നാ​നി​ൽ യു​ദ്ധ​ത്തി​നി​ടെ പ്ര​വേ​ശ​നം വി​ല​ക്കി​യ ഭാ​ഗ​ങ്ങ​ളി​ൽ തി​രി​ച്ചു​പോ​ക്ക് ഇ​പ്പോ​ഴും ഇ​സ്രാ​യേ​ൽ മു​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​വി​ട​ങ്ങ​ളി​ൽ മ​ട​ക്കം നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ടു​ക​ൾ​ക്കു​നേ​രെ വെ​ടി​വെ​പ്പ്. ഷി​ബാ, അ​ൽ​ഹ​ബ്ബാ​രി​യ, മ​ർ​ജാ​യൂ​ൻ, അ​ർ​നൂ​ൻ, യൊ​ഹ്മൂ​ർ, ഖ​ൻ​ത്വ​റ, ച​ഖ്റ, അ​ൽ​മ​ൻ​സൂ​രി തു​ട​ങ്ങി 60ലേ​റെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വി​ല​ക്ക്. അ​തി​നി​ടെ, സ്ഥി​തി​ഗ​തി​ക​ൾ ച​ർ​​ച്ച ചെ​യ്യാ​ൻ ഫ്ര​ഞ്ച് പ്ര​തി​രോ​ധ മ​ന്ത്രി സെ​ബാ​സ്റ്റ്യ​ൻ ലെ​കോ​ർ​നു ബെ​യ്റൂ​ത്തി​ലെ​ത്തി.

ഗസ്സയിലും ഇസ്രായേൽ കുരുതി തുടരുകയാണ്. 24 മ​ണി​ക്കൂ​റി​നി​ടെ മാ​ത്രം 37 പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. 108 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജ​ബാ​ലി​യ, ബെ​യ്ത് ലാ​ഹി​യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ഏ​റ്റ​വും രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം. 14 മാ​സ​ത്തി​നി​ടെ 44,466 ഫ​ല​സ്തീ​നി​ക​ൾ ഇ​സ്രാ​യേ​ൽ വം​ശ​ഹ​ത്യ​ക്കി​ര​യാ​യ​താ​യാ​ണ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട ക​ണ​ക്ക്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 70 ശ​ത​മാ​ന​വും കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മാ​ണ്. 

Tags:    
News Summary - Israel attacked military bases in Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.