ജറൂസലം: ഫലസ്തീനി മനുഷ്യാവകാശ അഭിഭാഷകൻ സലാഹ് ഹമ്മൂരിയെ ഇസ്രായേൽ ഫ്രാൻസിലേക്ക് നാടുകടത്തി. മാർച്ച് മുതൽ കുറ്റപത്രം സമർപ്പിക്കാതെ അദ്ദേഹം കസ്റ്റഡിയിലായിരുന്നു. എല്ലാവിധ അവകാശങ്ങളോടുംകൂടി ജന്മനഗരമായ ജറൂസലമിൽ സാധാരണ ജീവിതം നയിക്കാൻ അദ്ദേഹത്തെ അനുവദിക്കണമെന്ന ഫ്രാൻസിന്റെ ആവശ്യം ഇസ്രായേൽ തള്ളി. ഹമ്മൂരിയെ തീവ്രവാദിയെന്ന് വിളിച്ച ഇസ്രായേൽ ആഭ്യന്തര മന്ത്രി അയെലെത് ഷാകിദ് നാടുകടത്തൽ സ്ഥിരീകരിച്ചു.
2021ൽ ഇസ്രായേൽ സലാഹ് ഹമ്മൂരിയുടെ ജറൂസലമിലെ താമസാനുമതി റദ്ദാക്കിയിരുന്നു. പോപുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് ഫലസ്തീൻ പ്രവർത്തകനാണെന്ന ഇസ്രായേൽ വാദം ഹമ്മൂരി നിഷേധിച്ചിരുന്നു. അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തുനിന്ന് ആളുകളെ നാടുകടത്തുന്നത് ജനീവ കൺവെൻഷൻ തീരുമാനങ്ങളുടെ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് ആംനസ്റ്റി ഇന്റർനാഷനൽ മേഖല ഡയറക്ടർ ഹിബ മുറായിഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.