വെസ്റ്റ് ബാങ്ക്: വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലുമായി ഇസ്രായേൽ രണ്ട് ഫലസ്തീനികളെ വധിച്ചു. ബുധനാഴ്ച ഇസ്രായേലി സൈനികരെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചവരെ പിടികൂടാനായി നടത്തിയ പരിശോധന സംഘർഷത്തിലെത്തിയതാണ് രണ്ടുപേരെ വെടിവെക്കാൻ കാരണമെന്ന് ഇസ്രായേൽ സേന പറഞ്ഞു.
വീടുകളിൽ കയറിയുള്ള പരിശോധന ഫലസ്തീനികൾ ചെറുക്കുന്നതാണ് മിക്ക കേസുകളിലും സംഘർഷത്തിലെത്തുന്നത്.
ഈ വർഷം ഇതുവരെ 130 ഫലസ്തീനികളെയാണ് ഇസ്രായേൽ വധിച്ചത്. ഏതാനും ഇസ്രായേലികളും കൊല്ലപ്പെട്ടു. 2015നുശേഷമുള്ള ഏറ്റവും രക്തരൂഷിതമായ സാഹചര്യത്തിലൂടെയാണ് വെസ്റ്റ് ബാങ്ക് കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.