വെസ്റ്റ് ബാങ്ക്: രണ്ടുപേരെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് വെസ്റ്റ് ബാങ്കിൽ സമരവുമായി ഫലസ്തീനികൾ. മുഹമ്മദ് ഫാദി നൂരി (16), ഉദയ് തമീമി (22) എന്നിവരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഒക്ടോബർ എട്ടിന് ശുആഫത് അഭയാർഥി ക്യാമ്പിന് സമീപം ഇസ്രായേലി വനിത സേനാംഗം കൊല്ലപ്പെട്ട സംഭവത്തിൽ 12 ദിവസം പ്രതികളെ തിരഞ്ഞതിന് ശേഷമാണ് ഉദയ് തമീമിയെ കുറ്റവാളിയെന്ന് ആരോപിച്ച് ബുധനാഴ്ച രാത്രി വെടിവെച്ചു കൊന്നത്. തുടർന്ന് വ്യാഴാഴ്ച നിരവധി പ്രതിഷേധ പരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.