ഗസ്സ: വടക്കൻ ഗസ്സയിലെ ജനങ്ങളോട് വീണ്ടും ഒഴിഞ്ഞു പോകാൻ നിർദേശിച്ച് ഇസ്രായേൽ. 11 ലക്ഷം ജനങ്ങളോട് തെക്കൻ പ്രദേശങ്ങളിലേക്ക് പോകാനാണ് നിർദേശം. തെക്കൻ ഭാഗങ്ങളിലേക്ക് പോകു, ഞങ്ങളുടെ മുന്നറിയിപ്പ് കേൾക്കുവെന്നാണ് ഇസ്രായേൽ നൽകിയിരിക്കുന്ന നിർദേശം.
ഇസ്രായേൽ സൈനിക വക്താവ് ജോനാഥൻ കോൺറിക്കസാണ് മുന്നറിയിപ്പ് വിഡിയോ പുറത്ത് വിട്ടത്. ഞായറാഴ്ച പ്രാദേശിക സമയം ഏഴ് മണിക്കായിരുന്നു വിഡിയോ പുറത്ത് വന്നത്. വടക്കൻ ഗസ്സ, ഗസ്സ സിറ്റി തുടങ്ങി വടക്കൻ പ്രദേശത്തുളള എല്ലാവരും ഉടൻ തെക്കൻ പ്രദേശങ്ങളിലേക്ക് മാറണം.
പ്രദേശത്ത് സൈനിക നീക്കം നടക്കുമെന്നും ജനങ്ങൾ സുരക്ഷ മുൻനിർത്തി മാറണമെന്നുമാണ് ഇസ്രായേൽ പറയുന്നത്. ശനിയാഴ്ച തെക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുകയായിരുന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയെന്ന വാർത്തയും സൈന്യത്തിന്റെ വക്താവ് നിഷേധിച്ചു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടുവെന്നും ഇതിന് പിന്നിൽ ഇസ്രായേലാണെന്നും ഹമാസ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.