ഇസ്രായേലിൻ്റെ ആക്രമണത്തെ തുടർന്ന് തെക്കൻ ലെബനാനിൽ പുക ഉയരുന്നു


ലെബനാനിലെ വീടുകൾക്കുനേരെ വ്യോമാക്രമണം ഉടനെന്ന് ഇസ്രായേൽ

ടെൽ അവീവ്: ലെബനാനിലെ വീടുകൾക്കുനേരെയുള്ള വ്യോമാക്രമണം ആസന്നമായെന്ന് ഇസ്രായേൽ സൈനിക വക്താവ് അവിചയ് അദ്രായി. ഹിസ്ബുല്ലയുടെ സായുധ സംഘത്തിന് നേരെ ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി, ഇസ്രായേലികളോട് സംയമനം പാലിക്കാൻ ആഹ്വാനം ചെയ്തതായാണ് റിപ്പോർട്ട്.

ഗസ്സയിലെ വംശീയ യുദ്ധത്തോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ  അതിർത്തി കടന്നുള്ള ശക്തമായ വെടിവപ്പുകൾക്കിടയിലാണ് ഏറ്റവും പുതിയ ആക്രമണത്തിന് ഇസ്രായേൽ മുതിരുന്നത്. തെക്കൻ ലെബനാനിലെ വീടുകളിലും കെട്ടിടങ്ങളിലും വർഷങ്ങളായി ഹിസ്ബുല്ല ക്രൂയിസ് മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും ഈ സ്ഥലങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ താമസക്കാരോട് ആഹ്വാനം ചെയ്തതായും ഹഗാരി പറഞ്ഞു.

നേരത്തെ തെക്കൻ ലെബനനിലെ താമസക്കാർക്ക് ഒരു ലെബനീസ് നമ്പറിൽനിന്ന് കോളുകൾ ലഭിച്ചിരുന്നതായും ഹിസ്ബുല്ല ഉപയോഗിക്കുന്ന ഏതെങ്കിലും പോസ്റ്റിൽനിന്ന് ഉടൻ 1,000 മീറ്റർ അകലം പാലിക്കാൻ ഉത്തരവിട്ടതായും കോൾ സ്വീകരിച്ച തങ്ങളുടെ റിപ്പോർട്ടർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അതിനുമുമ്പ് ഒരു ടെലിവിഷൻ പ്രസ്താവനയിലുടെ ഇസ്രായേലി സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ലെബനാനിലെ എല്ലാ നെറ്റ്‌വർക്കുകളിലും പ്ലാറ്റ്‌ഫോമുകളിലും ഇത് അറബിയിൽ വിതരണം ചെയ്യുന്നതായും ഹഗാരി പറഞ്ഞു. ഇസ്രായേൽ സൈന്യം ഹിസ്ബുല്ലക്കെതിരെ ലെബനാനി​ന്‍റെ തെക്കു-കിഴക്കൻ ബെക്കാ താഴ്‌വര, സിറിയക്കു സമീപമുള്ള വടക്കൻ മേഖല എന്നിവ ലക്ഷ്യമാക്കി ആക്രമണം നടത്തിവരികയാണ്.

ലെബനാനിലേക്ക് ഇസ്രായേൽ കരമാർഗം കടക്കാൻ സാധ്യതയു​​ണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വടക്കൻ ഇസ്രായേലിലെ കുടിയൊഴിപ്പിക്കപ്പെട്ട താമസക്കാരെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ‘ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യു’മെന്നായിരുന്നു ഹഗാരിയുടെ മറുപടി. ലെബനാനിലെ ഒരു സിവിലിയൻ ഹൗസിൽനിന്ന് ക്രൂയിസ് മിസൈലുകൾ വിക്ഷേപിക്കാൻ ശ്രമിക്കുന്ന ഹിസ്ബുല്ല പ്രവർത്തകർ എന്ന് ആരോപിച്ച്, അത് വിക്ഷേപിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഇസ്രായേൽ നടത്തിയ ആക്രമണത്തി​ന്‍റെ ഒരു ആകാശ വിഡിയോ ഹഗാരി വാർത്താ സമ്മേളനത്തിൽ കാണിച്ചു. ലെബനാനിൽ നടത്തിയ പേജർ ആക്രമണത്തിനു ​പകരമായി നൂറു കണക്കിന് മിസൈലുകൾ ഉപയോഗിച്ച് ഹിസ്ബുല്ല ഇസ്രാ​യേലിൽ ആക്രമണം നടത്തിയിരുന്നു.


Tags:    
News Summary - Israel says air strikes on houses with Hezbollah weapons imminent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.