ജറൂസലം: ഗസ്സയെ ഇസ്രായേലിന്റെ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാത ഞായറാഴ്ച അടക്കുമെന്ന് ഇസ്രായേൽ. ഇസ്രായേലിന്റെ നീക്കത്തെ ശക്തമായി അപലപിച്ച് ഫലസ്തീൻ രംഗത്തുവന്നു. ഗസ്സയിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ഇസ്രായേലിലേക്ക് കടക്കാവുന്ന ഇറസ് ക്രോസിങ് ആണ് ഞായറാഴ്ച അടക്കാൻ തീരുമാനിച്ചത്. 15 വർഷമായി ഇസ്രായേൽ-ഈജിപ്ത് ഉപരോധങ്ങളിൽ കഴിയുന്ന 20 ലക്ഷം ഗസ്സവാസികൾക്ക് കടുത്ത ശിക്ഷയാണിതെന്ന് ഫലസ്തീൻ കുറ്റപ്പെടുത്തി. ഗസ്സയിൽ നിന്ന് ഹമാസ് റോക്കറ്റാക്രമണം നടത്തി എന്നാരോപിച്ചാണ് ഇസ്രായേലിന്റെ നീക്കം.
റോക്കറ്റുകൾ വ്യോമപ്രതിരോധസംവിധാനം വഴി തടഞ്ഞതായും ഇസ്രായേൽ വ്യക്തമാക്കി. ഉപരോധം കടുപ്പിക്കുന്ന തീരുമാനമാണിതെന്നും സ്വീകാര്യമല്ലെന്നും ഹമാസ് പ്രതികരിച്ചു. മസ്ജിദുൽ അഖ്സയിലെ സൈനിക നടപടിയെ തുടർന്ന് ഇസ്രായേലും ഫലസ്തീനും തമ്മിൽസംഘർഷം രൂക്ഷമായിരുന്നു. കഴിഞ്ഞാഴ്ച ഗസ്സയിലുടനീളം ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.