ജറൂസലം: ഫലസ്തീൻ പ്രതിഷേധകരെ നീക്കാൻ ഇസ്രായേൽ പൊലീസ് മസ്ജിദുൽ അഖ്സയിൽ. ഈദിനോടനുബന്ധിച്ച് പള്ളിയിൽ ജൂതർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇത് പിന്നീട് പുനഃസ്ഥാപിച്ചു. അതോടെയാണ് പ്രതിഷേധവുമായി ഫലസ്തീനികൾ രംഗത്തുവന്നത്.
ഏതാനും പേരെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റബർ ബുള്ളറ്റുകൾ പ്രയോഗിച്ചാണ് പൊലീസ് പ്രതിഷേധകരെ നേരിട്ടത്.
തുടർന്ന് ചിലർ പള്ളിയിൽ അഭയം തേടി. ലാത്തിയടിയിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെ നിരവധി തവണയാണ് മസ്ജിദുൽ അഖ്സ വളപ്പ് സംഘർഷങ്ങൾക്ക് വേദിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.