ജറൂസലം: അൽജസീറയുടെ മുതിർന്ന മാധ്യമപ്രവർത്തക ശിറീൻ അബു ആഖിലയുടെ കൊലപാതകത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം അന്വേഷിക്കില്ലെന്ന് മാധ്യമറിപ്പോർട്ട്. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പിലാണ് ശിറീൻ കൊല്ലപ്പെട്ടത്.
അന്വേഷണം ഇസ്രായേൽ സൈനികരെ പ്രതികളാക്കുമെന്നും ഇത് ഇസ്രായേൽ സമൂഹത്തിൽ എതിർപ്പുണ്ടാക്കുമെന്നും കണ്ടാണ് ഇസ്രായേൽ സൈനിക വിഭാഗം അന്വേഷണത്തിൽനിന്ന് പിന്മാറിയത്. ഇസ്രായേൽ പത്രമായ ഹാരെറ്റ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫലസ്തീൻ മാധ്യമപ്രവർത്തകയുടെ വധം ഇസ്രായേൽ പൗരന്മാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിരുന്നു.
അത്തരമൊരു പാതകത്തിന് സൈന്യം മുതിരരുതെന്നായിരുന്നു വധത്തെ എതിർക്കുന്ന പൗരന്മാരുടെ പക്ഷം. അന്വേഷണത്തിൽനിന്ന് പിന്മാറാനുള്ള ഇസ്രായേൽ സൈന്യത്തിന്റെ തീരുമാനത്തിൽ അതിശയമില്ലെന്നായിരുന്നു ശിറീന്റെ കുടുംബത്തിന്റെ പ്രതികരണം. ശിറീന് യു.എസ് പൗരത്വമുള്ള നിലക്ക് അന്താരാഷ്ട്രസമൂഹം സുതാര്യമായ അന്വേഷണത്തിന് വഴിതുറക്കണമെന്നും ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.