ജറുസലേം: ഒമിക്രോൺ ഭീതിയുൾപ്പടെ വർധിക്കുന്നതിനിടെ നാലാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാനൊരുങ്ങി ഇസ്രായേൽ. മുൻഗണന വിഭാഗത്തിൽ പെടുന്നവർക്ക് വാക്സിൻ നൽകാനാണ് പദ്ധതി. 60 വയസിന് മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കാണ് വാക്സിൻ നൽകുക. കോവിഡ് വിദഗ്ധസമിതിയുടെ നിർദേശപ്രകാരമാണ് നടപടി.
നല്ലവാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നിങ്ങൾ സമയം പാഴാക്കരുത്. ഉടൻ തന്നെ നാലാം ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നാഫ്താലി ബെനറ്റ് പറഞ്ഞു. മൂന്നാം ഡോസ് സ്വീകരിച്ച് നാല് മാസത്തിന് ശേഷമാണ് നാലാം ഡോസ് എടുക്കേണ്ടതെന്നും അധികൃതർ നിർദേശിച്ചു.
വാക്സിന്‍റെ രണ്ട്, മൂന്ന് ഡോസുകൾ തമ്മിലുള്ള ഇടവേളയും ഇസ്രായേൽ കുറച്ചിട്ടുണ്ട്. അഞ്ച് മാസത്തിൽ നിന്ന് മൂന്ന് മാസമാക്കിയാണ് ഇടവേള കുറച്ചത്. നാലാം ഡോസ് നൽകാനുള്ള തീരുമാനം അത്ര എളുപ്പമുള്ളതല്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.