ഗസ്സ: ഫലസ്തീനിയുടെ കടയിൽ കയറി സാധനങ്ങളെല്ലാം വലിച്ചുവാരിയെറിയുന്നതും നൃത്തം ചെയ്യുന്നതുമായ ഇസ്രായേൽ സൈനികന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചു. സൈനികൻ തന്നെയാണ് വിഡിയോ എടുത്ത് സമൂഹ മാധ്യമത്തിൽ ഇട്ടത്.
സംഭവം വിമർശനത്തിനിടയാക്കിയതോടെ ഇസ്രായേൽ സൈനിക നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. അയാൾ ചെയ്തത് മോശമായെന്നും സംഭവം അന്വേഷിക്കുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്.
ഇതാദ്യമായല്ല ഇസ്രായേൽ സൈനികർ യുദ്ധനടപടികളുടെ ഭാഗമല്ലാതെതന്നെ അടിസ്ഥാന മനുഷ്യത്വത്തിനെതിരായ ചെയ്തികൾ ചെയ്യുന്നത്. ഫലസ്തീനി കുട്ടിയുടെ മാല തട്ടിയെടുത്ത് തന്റെ കുഞ്ഞിന് പിറന്നാൾ സമ്മാനമായി നൽകുമെന്ന് നേരത്തെ ഒരു സൈനികൻ വിഡിയോയിൽ പറഞ്ഞത് വ്യാപകമായി പ്രചരിച്ചിരുന്നു.
യുദ്ധരംഗത്ത് എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽ പറത്തിയുള്ള സിവിലിയൻ വേട്ടയാണ് ഇസ്രായേൽ സൈന്യം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.