നാലു ഫലസ്​തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു

റാമല്ല: അധിനിവിഷ്​ട ഫലസ്​തീൻ പ്രദേശമായ വെസ്റ്റ്​ ബാങ്കിൽ ഇസ്രായേൽ സൈന്യം നാലു ഫലസ്​തീനികളെ വെടിവെച്ചു കൊന്നു. ഇസ്രായേലി​ സൈന്യം നടത്തിയ റെയ്​ഡിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ്​ ഫലസ്​തീനികൾ കൊല്ലപ്പെട്ടതെന്ന്​ ഇസ്രായേൽ സേന വക്​താവ്​ ജറൂസലമിൽ പറഞ്ഞു.  െജനിനിൽ മൂന്നു പേരും ജറൂസലേമിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്​. 

ഏറ്റുമുട്ടലിൽ രണ്ടു ഇസ്രായേൽ സൈനികർക്ക്​ പരിക്കേറ്റതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്​തു. അഞ്ചാമതൊരു ഫലസ്​തീനി കൂടി കൊല്ലപ്പെട്ടുവെന്ന്​ റിപ്പോർട്ടുകളുണ്ടെങ്കിലും സ്​ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെട്ട മൂന്നു പേരുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യത്തിന്‍റെ കസ്റ്റഡിയിലാണ്​. നാലാമത്തെയാൾ ജനിനിലെ ആശുപത്രിയിലാണ്​ മരിച്ചത്​.

ഇസ്രായേൽ സേന റെയ്​ഡ്​ നടത്തിയപ്പോൾ ഉണ്ടായ ഏറ്റുമുട്ടലിലാണ്​ നാലുപേരും കൊല്ലപ്പെട്ടതെന്ന്​ ഫലസ്​തീൻ വാർത്താ ഏജൻസി വഫ അറിയിച്ചു. കഴിഞ്ഞ മാസം ജനിൻ അഭയാർഥി ക്യാമ്പിൽ നടത്തിയ റെയ്​ഡിൽ നാലു ഫലസ്​തീൻകാരെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നിരുന്നു.

Tags:    
News Summary - Israeli troops kill 4 Palestinians in West Bank clashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.