ഇസ്രായേൽ വെടിവെപ്പിൽ പരിക്കേറ്റ ഫലസ്​തീൻ യുവാവിനെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നു

ഗസ്സയിൽ ഇസ്രായേൽ വെടിവെപ്പ്​: ഫലസ്​തീനി കൊല്ലപ്പെട്ടു, കുട്ടിയുടെ നില ഗുരുതരം

ജറൂസലം: ഗസ്സ മുനമ്പിൽ ഉപരോധത്തിനെതിരെ പ്രതിഷേധം നടത്തിയവർക്കു നേരെ ഇസ്രായേൽ സൈന്യത്തി​െൻറ വെടിവെപ്പിൽ ഫലസ്​തീൻ യുവാവ്​ കൊല്ലപ്പെട്ടു. നൂറുകണക്കിന്​ ഫലസ്​തീനികളാണ്​ പ്രതിഷേധത്തിൽ പ​ങ്കെടുത്തത്​. അഹ്​മദ്​ സാലിഹ്​(26)ആണ്​ കൊല്ലപ്പെട്ടതെന്ന്​ ഫലസ്​തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

വെടിവെപ്പിൽ ചെറിയ കുട്ടിയുൾപ്പെടെ 15 പേർക്ക്​ പരിക്കേറ്റു. കുട്ടിയുടെ നില ഗുരുതരമാണ്​.

ഹമാസുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചാണ്​ ഇസ്രായേലി​െൻറ ആക്രമണം. ഈജിപ്​തി​െൻറ മാധ്യസ്​ഥത്തിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനിടയിൽ ഗസ്സയിൽ നിന്ന്​ ഇസ്രായേലിലേക്ക്​ നിരവധി തവണ അഗ്​നി ബലൂണുകൾ തൊടുത്തിരുന്നു.

Tags:    
News Summary - Israeli troops kill Palestinian during Gaza blockade protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.