ഗസ്സയിൽനിന്ന് തങ്ങളെ പിന്തിരിപ്പിക്കാൻ ഒരാൾക്കുമാവില്ലെന്ന് നെതന്യാഹു

തെൽ അവീവ്: ഗസ്സയിൽ നിന്നും തങ്ങളെ പിന്തിരിപ്പിക്കാൻ ഒരാൾക്കുമാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസിനെതതിരെ വിജയം നേടും വരെ ഗസ്സയിലെ യുദ്ധം തുടരുമെന്നും നെതന്യാഹു പറഞ്ഞു. ഹേഗിനോ(അന്താരാഷ്ട്ര നീതിന്യായ കോടതി) തിന്മയുടെ അച്ചുതണ്ടിനോ തങ്ങളെ തടയാനാവില്ലെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം പുരോഗമിക്കുകയാണ്. ഇത് പരമാർശിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

വിജയം ഉണ്ടാവുന്നത് വരെ യുദ്ധം തുടരേണ്ടത് അനിവാര്യമാണ്. തങ്ങൾ അത് ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിലൂടെ ഹമാസിന്റെ ഭൂരിപക്ഷം ബറ്റാലിയനുകളും തകർക്കാൻ സാധിച്ചുവെന്നും നെതന്യാഹു അവകാശപ്പെട്ടു.

എന്നാൽ, വടക്കൻ ഗസ്സയിൽ വിന്യസിക്കപ്പെട്ട സൈനികർക്ക് ഇപ്പോൾ വീടുകളിലേക്ക് മടങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ ഗസ്സയിൽ ഇപ്പോഴും അപകടം നിലനിൽക്കുന്നുണ്ട്. അത് ഇല്ലാതാവേണ്ടതുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.

ഗ​സ്സ യു​ദ്ധം 100 ദി​നം പി​ന്നി​ടു​മ്പോ​ൾ കൊ​ല്ല​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ എ​ണ്ണം 10,000 ക​വി​ഞ്ഞിരുന്നു. ഒ​ക്ടോ​ബ​ർ ഏ​ഴി​നു ശേ​ഷം ഇ​സ്രാ​യേ​ൽ സേ​ന അ​ഴി​ച്ചു​വി​ട്ട മാ​ര​ക ബോം​ബാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 40 ശ​ത​മാ​ന​ത്തി​ലേ​റെ പേ​ർ കു​ട്ടി​ക​ളാ​ണ്. കാ​ണാ​താ​യ​വ​രും ത​ക​ർ​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​രും വേ​റെ. മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഇ​വ​രെ ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല

Tags:    
News Summary - Israel's Netanyahu says 'no one will stop us' in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.